---
title: "തളിപ്പറമ്പിൽ ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്"
english_title: " Pregnant Woman Assaulted Husband Booked Taliparamba Domestic Violence Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383616/ pregnant-woman-assaulted-husband-case-taliparamba"
published_at: "2026-09-21T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0b91fb5dca_pregnant-woman-assaulted-husband-case-taliparamba.jpg"
keywords: []
---

# തളിപ്പറമ്പിൽ ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: ഗർഭിണിയായ ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും കാൽമുട്ട് മടക്കി നടുവിന് കുത്തുകയും ചെയ്ത ഭർത്താവിനെതിരെ കേസെടുത്തു.ആലക്കോട് ഒറ്റത്തൈയിലെ പൗവ്വത്തിൽ വീട്ടിൽ പി ആർ രാധിക യുടെ പരാതിയിൽ കാർത്തികപുരത്തെ നിധിൻ എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: ഗർഭിണിയായ ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും കാൽമുട്ട് മടക്കി നടുവിന് കുത്തുകയും ചെയ്ത ഭർത്താവിനെതിരെ കേസെടുത്തു.ആലക്കോട് ഒറ്റത്തൈയിലെ പൗവ്വത്തിൽ വീട്ടിൽ പി ആർ രാധിക യുടെ പരാതിയിൽ കാർത്തികപുരത്തെ നിധിൻ എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2025 ആഗസ്റ്റ് ഒന്നിന് വിവാഹിതരായ ഇരുവരും പട്ടുവം വെള്ളിക്കീൽ ജംഗ്ഷന് സമീപം വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. നീ നിന്റെ വീട്ടിൽ നിന്ന് എന്താ കൊണ്ടുവന്നത് എന്ന് ചോദിച്ചായിരുന്നു ശാരീരിക ഉപദ്രവം എന്നും പരാതിയിൽ പറയുന്നു.

English Summary: Taliparamba police have booked a husband for allegedly physically and mentally torturing his pregnant wife. Based on the complaint by P R Radhika (34) from Ottathai, Alakode, a case was registered against Nidhin from Karthikapuram. The couple got married on August 1, 2025, and were living in a rented house near Vellikkeel Junction, Pattuvam.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383616/ pregnant-woman-assaulted-husband-case-taliparamba)